Latest NewsNews

വാട്‌സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്നതിന് തെളിവ് : ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ട് അധികൃതര്‍

കാലിഫോര്‍ണിയ : വാട്സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്നതിന് തെളിവ്, ഉപഭോക്താക്കളുടെ എണ്ണം പുറത്തുവിട്ട് അധികൃതര്‍. ആഗോള തലത്തില്‍ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടിയെത്തിയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ലോകത്തിലെ കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നും 40 കോടി ഉപയോക്താക്കളുണ്ടെന്ന് വാടസാപ്പ് 2019 ല്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്കിടയിലും വാടസാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.

ചില ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി ഹാക്കര്‍മാര്‍ വാടസാപ്പ് വഴി സപൈവെയറുകള്‍ പ്രചരിപ്പിച്ചതായി വാടസാപ്പ് സ്ഥിരീകരിച്ചിരുന്നു.എങ്കിലും വാടസാപ്പിന്റെ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ആളുകളെ വാടസാപ്പില്‍ നിലനിര്‍ത്തുകയാണ്. ആളുകളുടെ പ്രധാനപ്പെട്ടൊരു ആശയവിനിമയോപാധിയായി വാടസാപ്പ് മാറിക്കഴിഞ്ഞു. ഒരു കാലത്ത് എസ്എംഎസ് ആണ് അയച്ചിരുന്നത് എങ്കില്‍ ആ സ്ഥാനത്തേക്ക് വാടസാപ്പ് കടന്നുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button