തിരുവനന്തപുരം: കേരളപൊലീസിനേയും പൊലീസ് മേധാവിയേയും കുറിച്ച് പുറത്തുവരുന്നത് അഴിമതിക്കഥകള്‍ . വാഹന പരിശോധനയിലൂടെ ലഭിച്ച കോടികളിലും തിരിമറിയെന്ന് ആക്ഷേപം. വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും പോലീസ് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 45.83 കോടി രൂപയില്‍ 14.7 കോടി രൂപ മാത്രമാണ് സര്‍ക്കാരിലേക്ക് അടച്ചത്. ബാക്കി 31 കോടിയോളം രൂപ വകമാറ്റിയതായാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.
വാഹനങ്ങള്‍ അമിതവേഗത്തിലോടുന്നത് കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പിന് പുറമെ പോലീസും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് നല്‍കിയ തുകയിലും ക്രമക്കേടുണ്ട്. പിഴത്തുകയിലെ വിഹിതം ലഭിക്കാത്തത് മൂലം റോഡ് സുരക്ഷ അതോറിറ്റിയുടെ പദ്ധതികള്‍ മുടങ്ങിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്ന തുകയില്‍ 7.78 കോടി രൂപ പോലീസിന്റെ എസ്ബിഐ അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. 23.16 കോടി രൂപ കെല്‍ട്രോണിനും നല്‍കി. അമിതവേഗം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 100 ക്യാമറകളുടെ വിലയും അവയുടെ പരിപാലനത്തിനുമാണ് ഇത്രയും തുക നല്‍കിയതെന്നാണ് പോലീസിന്റെ വിശദീകരണം.
Post Your Comments