ദില്ലി: ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ വേണ്ടി ഗാന്ധിജി ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്‍. സ്വാതന്ത്യ സമരത്തെക്കുറിച്ച് പറയുമ്പോള്‍ അഹിംസ രീതി മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നതെന്നും വിപ്ലവകാരികളുടെ ശ്രമങ്ങളെ പലപ്പോഴും മനപ്പൂര്‍വ്വം അവഗണിക്കപ്പെടുകയാണെന്നും സഞ്ജീവ് സന്യാള്‍ പറഞ്ഞു. വിപ്ലവകാരികള്‍ ഇന്ത്യയുടെ ചരിത്രം വീണ്ടും പറയുമ്പോള്‍ എന്ന വിഷയത്തില്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ ഗാന്ധിജി ഒന്നും ചെയ്തില്ല. അത്തരം ശ്രമങ്ങള്‍ നടന്നതിന് തെളിവുകള്‍ ഇല്ല. ബ്രിട്ടീഷ് സേനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ തയ്യാറായ ഗാന്ധി തന്നെയാണ് അതേ മാര്‍ഗത്തില്‍ പോയ ഭഗത് സിംഗിനെ എതിര്‍ത്തത്. ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ ലഹള എന്നിവയെ താഴ്ത്തിക്കാണിക്കാനും ഗാന്ധി ശ്രമിച്ചു. അക്രമത്തിലൂടെ സ്വാതന്ത്ര്യം നേടിയാല്‍ നേതാക്കള്‍ ഫാസിസ്റ്റുകളാവും എന്നത് കുപ്രചാരണമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
സ്വാതന്ത്ര്യം കിട്ടുന്നതുവരെ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അത് അരബിന്ദോ, സവര്‍ക്കര്‍ എന്നിവരാണെന്നും സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ വിപ്ലവ പ്രസ്ഥാനം ചിതറിപ്പോയി. വിപ്ലവകാരികളില്‍ ചിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു മറ്റു ചിലര്‍ ഹിന്ദു മഹാസഭയില്‍ തുടര്‍ന്നു ഇതാണ് പിന്നീട് ആര്‍എസ്എസ് ആയതെന്നും സഞ്ജീവ് പറഞ്ഞു.
Post Your Comments