Latest NewsNewsInternational

ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്‌നലുകള്‍ : അജ്ഞാത സ്രോതസ്സില്‍നിന്ന് തുടര്‍ച്ചയായി സിഗ്നലുകള്‍ വരുന്നതിനു പിന്നില്‍ അന്യഗ്രഹ ജീവികള്‍ : അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി തെളിവുകള്‍ പുറത്തുവിട്ട് ശാസ്ത്രലോകം

നാസ : ഭൂമിയിലേയ്ക്ക് തുടര്‍ച്ചയായി നിഗൂഢ സിഗ്നലുകള്‍ . അജ്ഞാത സ്രോതസ്സില്‍നിന്നാണ് ഈ സിഗ്‌നലുകള്‍ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുന്നത് .
ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത്- ഈ രണ്ടു നിഗമനങ്ങളാണ് ഇപ്പോള്‍ ഗവേഷകരുടെ മുന്നിലുള്ളത്. 2018 സെപ്റ്റംബര്‍ 16 നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Read Also : അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് തെളിവ് : ബഹിരാകാശത്തു നിന്ന് 72 ദുരൂഹ സിഗ്നലുകള്‍

കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്‌സ്‌പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്‌നലുകള്‍ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സിഗ്‌നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഈ നിഗൂഢ സിഗ്‌നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ബഹിരാകാശത്തെ ആഴങ്ങളില്‍, പേരറിയാത്ത ഏതോ സ്രോതസ്സില്‍ നിന്ന് ഇടയ്ക്കിടെ ഇത്തരത്തില്‍ റേഡിയോ തരംഗങ്ങള്‍ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്. ഗവേഷകര്‍ അതിനൊരു പേരും നല്‍കിയിട്ടുണ്ട്-ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്‌സ് അഥവാ എഫ്ആര്‍ബി.

2007ലാണ് ആദ്യമായി ഈ തരംഗത്തെ കണ്ടെത്തുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ഡങ്കന്‍ ലോറിമെറും അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായ ഡേവിഡ് നാര്‍ക്കെവിച്ചും ടെലസ്‌കോപ്പുകളില്‍ നിന്നുള്ള പഴയ ഡേറ്റ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബഹിരാകാശത്തെ ഒരു നിശ്ചിത ‘പോയിന്റില്‍’ നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ സിഗ്‌നല്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ആദ്യമായി എഫ്ആര്‍ബിയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ ആദരസൂചകമായി ഇവയ്ക്ക് ലൊറമെര്‍ ബഴ്സ്റ്റ് എന്നും പേരുണ്ട്.

2007നു ശേഷവും പല തവണ എഫ്ആര്‍ബിയുടെ ഭൂമിയിലേക്കുള്ള വരവ് രേഖപ്പെടുത്തി. അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളാണ് ഇക്കാര്യത്തില്‍ സഹായിക്കാനുള്ളത്. ചില എഫ്ആര്‍ബികള്‍ക്ക് മൈക്രോ മില്ലിസെക്കന്‍ഡിനും താഴെ മാത്രമേ ദൈര്‍ഘ്യം കാണൂ. ചിലതു തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കും. കോടിക്കണക്കിനു പ്രകാശവര്‍ഷം സഞ്ചരിച്ചെത്തുന്നതിനാല്‍ മിക്ക തരംഗങ്ങള്‍ക്കും തീവ്രത കുറവായിരിക്കും. പക്ഷേ ഇത്രയേറെ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള റേഡിയോ തരംഗത്തെ പുറപ്പെടുവിക്കണമെങ്കില്‍ അതിന്റെ സ്രോതസ്സ് ചില്ലറക്കാരനൊന്നുമായിരിക്കില്ലെന്ന് ഗവേഷകര്‍ക്ക് ഉറപ്പാണ്

shortlink

Related Articles

Post Your Comments


Back to top button