Latest NewsIndia

“ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്”- വി.പി.മേനോന്‍ ജീവചരിത്രം വീണ്ടും ചർച്ചയാവുന്നു

അതിനാല്‍ തന്നെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുണ്ടാവരുതെന്ന് നെഹ്‌റു ശക്തമായി ആഗ്രഹിച്ചിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയായിരുന്ന വി.പി.മേനോന്റെ ജീവചരിത്രത്തിലെ വാക്കുകളാണ് ചടങ്ങില്‍ ജയശങ്കര്‍ എടുത്തുപറഞ്ഞത്.’ 1947ലെ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്.’

‘അതിനാല്‍ തന്നെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്.’ കേന്ദ്ര വിദേശകാര്യമന്ത്രി പറഞ്ഞു.ഈ പുസ്തകത്തിലൂടെ പട്ടേലിന്റെ മേനോനും നെഹ്‌റുവിന്റെ മേനോനും തമ്മിലുള്ള കൃത്യമായ വ്യത്യാസം തുറന്നുകാട്ടപ്പെടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനിയെങ്കിലും ചരിത്രത്തെ സത്യസന്ധമായിത്തന്നെ വിലയിരുത്തുന്ന എഴുത്തുശൈലി ഉണ്ടാകണം.

‘ സര്‍ദാര്‍ പട്ടേലിന്റെ മരണത്തോടെ അദ്ദേഹത്തെ തമസ്‌ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തിയത്. എനിക്കതറിയാം, കാരണം ഞാന്‍ അത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ സ്വയം ഇരയായിട്ടുമുണ്ട്’ വി.പി.മേനോന്‍ തന്റെ ജീവിതാനുഭവം നമുക്ക് മുന്നില്‍ തുറന്നിടുന്നു,’ ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button