ദില്ലി: ഒരൊറ്റ ചിത്രം മതി ചിലരുടെയൊക്കെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാന്‍. അത്തരത്തില്‍ ഒരു സംഭവമാണ് ഇന്ന് അരങ്ങേറിയിരിക്കുന്നത്. മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിനിടെ താരമായത് മഫ്‌ളര്‍ കൊണ്ട് ചെവിമൂടി കഴുത്തില്‍ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂണ്‍ കളര്‍ ജാക്കറ്റണിഞ്ഞ കുഞ്ഞന്‍ കെജ്‌രിവാളായിരുന്നു.
ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായ ‘മഫ്‌ലര്‍ മാന്‍’ എന്നറിയപ്പെടുന്ന ഒരു വയസ്സുകാരന്‍ അവ്യാന്‍ തോമറിനെ തേടി എത്തിയിരിക്കുന്നത് ഒരു അസലഭ അവസരമാണ്. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ പ്രത്യേക ക്ഷണിതാവാണ് ഈ കുഞ്ഞന്‍ കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടിയാണ് ഔഗ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവ്യാനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച വിവരം അറിയിച്ചത്.
Big Announcement:
Baby Mufflerman is invited to the swearing in ceremony of @ArvindKejriwal on 16th Feb.
Suit up Junior! pic.twitter.com/GRtbQiz0Is
— AAP (@AamAadmiParty) February 13, 2020
കെജ്‌രിവാളിന്റെ വേഷത്തിലെത്തിയ അവ്യാന്‍ തോമര്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. മഫ്ളര്‍മാന്‍’ എന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്‌മൈലിയും ചേര്‍ത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജില്‍ പോസ്റ്റ് ചെയ്തത്. 2500ലേറെ തവണയാണ് അവ്യാന്‍ തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്.
Post Your Comments