ന്യൂഡല്‍ഹി: ആറ് വയസുള്ള കുട്ടികളുടെ മനസില്‍ പോലും ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വിഷം കുത്തിവെക്കുകയാണെന്നും, മോദി സർക്കാർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അസമിനെ വെട്ടിമാറ്റണമെന്നും സ്വാതന്ത്ര്യം നല്‍കണമെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളാണ് ഷഹീന്‍ ബാഗില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷഹീന്‍ ബാഗില്‍ നടക്കുന്നത് ജനാധിപത്യപരമായ പ്രതിഷേധമാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാ രാജ്യവിരുദ്ധ പ്രവണതകളേയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു വേദിയായി ഷഹീന്‍ ബാഗ് മാറിയിരിക്കുന്നു. മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: പ്രശസ്ത ഫാഷന്‍ ഡിസൈനറും എഴുത്തുകാരനുമായ വെന്‍ഡല്‍ റോഡ്രിക്സ് അന്തരിച്ചു
സിഎഎ എന്താണെന്ന് ബോധവത്ക്കരണം നടത്തിയാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. പൗരത്വ ഭേഗഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയില്ല. എന്നാല്‍ രാജ്യത്തിനെതിരായി ആര് മുദ്രാവാക്യം വിളിക്കുന്നോ കേന്ദ്രസര്‍ക്കാര്‍ അവരെ എതിര്‍ക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.
Post Your Comments