Latest NewsIndia

രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരുന്നു; മഹാരാഷ്ട്രയില്‍ സീറ്റിനായി ത്രികക്ഷി ഉള്‍പ്പോര് ആരംഭിച്ചു

ഇതില്‍ 105 എണ്ണം ബിജെപിക്കാണ്. 9 സ്വതന്ത്രരും ബിജെപിക്കാണ് പിന്തുണ നല്‍കുന്നത്.

മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ സീറ്റിനുവേണ്ടി ത്രികക്ഷി സര്‍ക്കാരിനുള്ളില്‍ പോര്‍വിളികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ എംപിമാരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേയാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും സീറ്റിനായി കടിപിടി ആരംഭിച്ചിരിക്കുന്നത്.37 എംഎല്‍എമാര്‍ക്ക് ഒന്ന് എന്ന വിധത്തിലാണ് മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗങ്ങളെ നിശ്ചയിക്കുന്നത്. 288 നിയമസഭാ സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം ബിജെപിക്കാണ്. 9 സ്വതന്ത്രരും ബിജെപിക്കാണ് പിന്തുണ നല്‍കുന്നത്.

സംസ്ഥാന നിയമസഭയില്‍ ശിവസേനക്ക് 56 അംഗങ്ങളും, എന്‍സിപിക്ക് 54ഉം, കോണ്‍ഗ്രസ്സിന് 44മാണുള്ളത്. ബാക്കിയുള്ള 20 എംഎല്‍എമാരില്‍ 15 പേരെങ്കിലും ഭരണകക്ഷി സംഖ്യത്തെ പിന്തുണക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഒഴിവ് വരുന്ന നാലില്‍ നാലെണ്ണം ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രാ വികാസ് അഗാഡി. രണ്ട് സീറ്റുകള്‍ ബിജെപിക്ക് ഒറ്റയ്ക്കും നേടാന്‍ സാധിക്കും. ഒരു സീറ്റിന് വേണ്ടി ആരുടേയും എണ്ണം തികയില്ല.ബാക്കിയാണ് ത്രികക്ഷി സര്‍ക്കാരിനുള്ളത്.

ഇതോടെ സീറ്റിനായി മഹാരാഷ്ട്ര വികാസ് അഗാഡിയിലെ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും വടംവലി ആരംഭിച്ചുകഴിഞ്ഞു. വരുന്ന ഏപ്രില്‍ 2നാണ് രാജ്യസഭ എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ എന്‍സിപിയുടെത് ശരദ് പവാര്‍, മജീദ് മേനന്‍ എന്നിവരാണ്. കോണ്‍ഗ്രസ്സിന്റെ ഹുസൈന്‍ ദല്‍വായി, ശിവസേനയുടെ രാജ്കുമാര്‍ ധൂത്, നിലവിലെ കേന്ദ്രമന്ത്രി രാംദാസ് അത്വാലെ എന്നിവര്‍ക്കൊപ്പം ബിജെപിയുടെ അമര്‍ സാപ്ലേയും സ്വതന്ത്രനായ സഞ്ജയ് കാക്കഡേയും ഉള്‍പ്പെടും.

വാവ സുരേഷിന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍

എന്നാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് മഹാരാഷ്ട്ര സഖ്യ സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.നിയമസഭയില്‍ മറ്റ് രണ്ട് കക്ഷികളെ അപേക്ഷിച്ച്‌ എന്‍സിപിക്കാണ് കൂടുതല്‍ മന്ത്രിമാര്‍ ഉള്ളത്. അതിനാല്‍ ശിവസേനയും കോണ്‍ഗ്രസ്സും തമ്മില്‍ രാജ്യസഭാ പ്രാതിനിധ്യത്തിനായി ചരട് വലികള്‍ ആരംഭിച്ചുകഴിഞ്ഞു. ശിവസേനയേക്കാള്‍ പ്രാതിനിധ്യം വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്. ശിവസേനയുമായി സര്‍ക്കാര്‍ രൂപീകരണത്തിന് നേരത്തെ തന്നെ കോണ്‍ഗ്രസ്സില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button