കുവൈറ്റ് സിറ്റി : മണ്ണിടിച്ചിലിൽ നാല് പേർക്ക് ദാരുണാന്ത്യം. കുവൈറ്റിൽ പുതുതായി നിർമിക്കുന്ന റസിഡൻഷ്യൽ മേഖലയായ മുത്‌ലയിലാണ് സംഭവം. നിർമാണ ചുമതലയുള്ള ചൈനീസ് കമ്പനി ജീവനക്കാർ അഴുക്കുചാലിനായി മാൻഹോളും പൈപ്പും സ്ഥാപിക്കുന്ന ജോലി ചെയ്യവേ മണ്ണിടിഞ്ഞ് അവർക്കുമേൽ മണ്ണും കരിങ്കൽ പാളികളും പതിക്കുകയായിരുന്നു.
10പേരാണ് അപകടത്തിൽപെട്ടത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ മണ്ണിനടിയിൽനിന്ന് 6പേരെ പുറത്തെടുത്തുവെങ്കിലും 4 പേർ മരിച്ചിരുന്നു. 3 പേരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുവാൻ അഗ്നിശമന സേന വൈകിയും പരിശ്രമം തുടരുന്നുവെന്നാണ് റിപ്പോർട്ട്.
മുത്‌ല റസിഡൻഷ്യൽ സിറ്റി പദ്ധതിയിലെ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്നും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി ഉത്താരവാദിത്ത രാഹിത്യം കാണിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊതുമരാമത്ത് മന്ത്രി ഡോ.റാന അൽ ഫാരിസ് സ്ഥലം സന്ദർശിച്ചശേഷം അറിയിച്ചു.
Post Your Comments