Latest NewsNewsIndia

ഇന്ത്യ അറിയാതെ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനില്‍ : വന്‍ വിവാദം… പാക് വിസ തരപ്പെടുത്തിയത് എങ്ങിനെയെന്ന് വിദേശകാര്യമന്ത്രാലയം അന്വേഷിയ്ക്കുന്നു : പരിശീലകന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് മന്ത്രാലയം

ന്യൂഡല്‍ഹി : കബഡി ടൂര്‍ണമെന്റിനായി ഇന്ത്യ അറിയാതെ ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയ സംഭവത്തില്‍ വന്‍ വിവാദം ആളിക്കത്തുന്നു. താരങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോയത് സ്വന്തം നിലയ്‌ക്കെന്നു പരിശീലകന്‍ ഹര്‍പ്രീത് സിങ് ബാബ. കേന്ദ്ര വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയതു സംബന്ധിച്ച വിവാദം കനത്തതിനു പിന്നാലെയാണു ടീമിനൊപ്പമുള്ള പരിശീലകന്റെ വിശദീകരണം. താരങ്ങള്‍ സ്വന്തം നിലയ്ക്കു പോയതിനാല്‍, മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണു ഹര്‍പ്രീതിന്റെ വാദം. സമാന രീതിയില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മറ്റു രാജ്യങ്ങളിലേക്കും താരങ്ങള്‍ മുന്‍പ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എന്നാല്‍, കായിക മേഖലയില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തില്‍, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നും കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഭീമമായ സമ്മാനത്തുക കണ്ടാവാം താരങ്ങള്‍ ടൂര്‍ണമെന്റിനു പോയതെന്നാണു ദേശീയ കബഡി ഫെഡറേഷന്റെ നിഗമനം. ഒരു കോടി രൂപയാണു ചാംപ്യന്‍മാര്‍ക്കുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 75 ലക്ഷം രൂപ.

ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട 60 അംഗ സംഘമാണു കഴിഞ്ഞ ദിവസം വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്കു പോയത്. ഇത്രയുമധികം പേര്‍ എങ്ങനെ പാക്ക് വീസ തരപ്പെടുത്തിയെന്നു വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button