തെലങ്കാന : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം ജംഷെഡ്പൂർ എഫ് സിയും, ഹൈദരാബാദ് എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും.
.@HydFCOfficial look to bow out of their last home game with a win as they host @JamshedpurFC tonight ⚔
Here's all you need to know about #HFCJFC ?#HeroISL #LetsFootball https://t.co/1JkxGIzbcc
— Indian Super League (@IndSuperLeague) February 13, 2020
.@HydFCOfficial and @JamshedpurFC battle it out for pride!
Can either team end their winless run tonight?#HFCJFC #HeroISL #LetsFootball pic.twitter.com/x0aOuSAJmh
— Indian Super League (@IndSuperLeague) February 13, 2020
പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായ ജംഷെഡ്പൂറും, ഈ സീസണിൽ ആദ്യമേ പുറത്തായ ഹൈദരാബാദും ആശ്വാസജയം തേടിയാണ് ഇന്നിറങ്ങുക. 16മത്സരങ്ങളിൽ 17പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജാംഷെഡ്പൂർ. 16മത്സരങ്ങളിൽ 6പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.
കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിൽ ഗോവ ജയം നേടി ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ് സിയെ തോൽപ്പിച്ചത്. ഫെറാൻ(20,80), ഹ്യൂഗോ ബൊമോസ്(38), ജാക്കി ചന്ദ് സിംഗ്(39) എന്നിവരുടെ കാലുകളിൽ നിന്നാണ് നാല് വിജയ ഗോളുകൾ പിറന്നപ്പോൾ മുംബൈയുടെ മുഹമ്മദ് റാഫിയുടെ(87) ഓൺ ഗോൾ ഗോവയ്ക്ക് അഞ്ചാമത്തെ ഗോൾ നേടി കൊടുത്തു. മുംബൈക്കായി റൗളിൻ ബോർഗിസ്(18), ബിപിൻ സിംഗ്(57) എന്നിവർ ആശ്വാസ ഗോൾ നേടി.
ഈ ജയത്തോടെ 17മത്സരങ്ങളിൽ 36പോയിന്റ് നേട്ടവുമായി, എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. തോറ്റെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായില്ല. 17മത്സരങ്ങളിൽ 26പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. 16മത്സരങ്ങളിൽ 29പോയിന്റുമായി ബെംഗളൂരുവാണ് മൂന്നാമൻ.
Post Your Comments