
കൊച്ചി : സിഐടിയു തൊഴിലാളി സംഘടന പോലെ അല്ല പെരുമാറുന്നതെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സമരം അവഗണിച്ച് ജോലിക്കെത്തിയ ജീവനക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം. തൊഴില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയിട്ടല്ലെന്നും സിഐടിയു പോലൊരു തൊഴിലാളി സംഘടനയുടെ ഭാഗത്തു നിന്നും ഇത്തരത്തിലല്ല പ്രതികരണം ഉണ്ടാകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ച് വിടുന്ന പശ്ചാത്തലത്തിലാണ് സിഐടിയുവിനെ ഹൈക്കോടതി ശാസിച്ചത്. ബുധനാഴ്ച മൂന്ന് തവണയാണ് സിഐടിയു പ്രവര്‍ത്തകര്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇടുക്കിയില്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയ വനിതാ ബ്രാഞ്ച് മാനേജരെ സിഐടിയുക്കാര്‍ മര്‍ദ്ദിക്കുകയും മീന്‍ കഴുകിയ വെള്ളം ശരീരത്തിലൂടെ ഒഴിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് കൊച്ചിയില്‍ മൂത്തൂറ്റ് റീജിയണല്‍ മാനേജര്‍ വിനോദ് കുമാറിനും, അസിസ്റ്റന്റ് മാനേജര്‍ ധന്യക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ഇരുമ്പ് കമ്പികൊണ്ട് അടിക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ സിഐടിയു അക്രമ സംഭവങ്ങളെ അപലപിക്കുന്നുവെന്ന് അറിയിച്ചു. ജീവനക്കാരെ ആക്രമിച്ച കുറ്റക്കാരെ സിഐടിയു സംരക്ഷിക്കില്ല.
രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരുന്നു; മഹാരാഷ്ട്രയില്‍ സീറ്റിനായി ത്രികക്ഷി ഉള്‍പ്പോര് ആരംഭിച്ചു
തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചയുമായി കോടതി മുന്നോട്ട് പോകണമെന്നും സിഐടിയു കോടതിയില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഇടുക്കി, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ മര്‍ശനവുമായി ഹൈക്കോടതി തന്നെ രംഗത്തെത്തിയത്. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവെയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും അറിയിപ്പ് കിട്ടിയതിന് ശേഷം മതി ചര്‍ച്ചയെന്നും കോടതി വ്യക്തമാക്കി.
Post Your Comments