
പെണ്‍കുട്ടികളും യുവതികളും ലൈംഗിക അടിമകള്‍, രക്ഷിക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമര്‍ദ്ദനം. ലെബനനിലെ വന്‍ സെക്‌സ് റാക്കറ്റുകളുടെ പിന്നിലെ കഥ ഇങ്ങന.ലബനനിലും സിറിയയിലുമായി വ്യാപിച്ചുകിടക്കുന്ന സെക്‌സ് റാക്കറ്റ് ചങ്ങലയില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും അവരെ എല്ലാം തകര്‍ത്തെറിയും ഇവരുടെ സംഘം.വന്‍ സംഘങ്ങളുണ്ട് ഇവര്‍ക്കു പിന്നില്‍. എന്തിനും തയാറാകുന്നവരും. പെണ്‍കുട്ടികളെയും യുവതികളെയും വിറ്റു കാശാക്കുന്ന ഒരു വലിയ റാക്കറ്റ് തന്നെയുണ്ട്. അവര്‍ക്കു സഹായമായി കൂട്ടിക്കൊടുപ്പുകാരും. ഏകദേശ കണക്ക് അനുസരിച്ച് എണ്ണൂറോളം
നിലവില്‍ സ്ത്രീകളും പെണ്‍കുട്ടികളും സെക്‌സ് റാക്കറ്റുകളില്‍ അകപ്പെട്ട് പലരുടെയും ലൈംഗിക അടിമകളായി ലെബനനിലും തീരദേശ പട്ടണമായ ജൂനെയിലുമുണ്ട്. ഇവരുടെ സംഖ്യ ഇനിയും കൂടാം. കാരണം കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. ഇവരുടെ അവസ്ഥ ദയനീയമാക്കുന്നതില്‍ ലബനനിലെ നിയമവ്യവസ്ഥയ്ക്കും പങ്കുണ്ട്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയോ അതിനു സൗകര്യം ഒരുക്കിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന തടവു മാത്രമാണ് ശിക്ഷ. ലൈസന്‍സുള്ള വ്യക്തിക്ക് ലൈംഗിക വ്യാപാരത്തിലേര്‍പ്പെടാം ഇവിടുത്തെ നിയമം. അതിനാല്‍ ആരെയും തടവിലിടാനോ പീഡിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയും.
എന്നാല്‍ ഇവിടെ പോലീസിന്റെ സഹായം വേണ്ടുന്ന സമയത്ത് ഉണ്ടകുന്നില്ല. ലബനനിലെ ലൈംഗിക വ്യാപാരം വര്‍ഷങ്ങളായി തുടര്‍ന്നു പോവുകയാണ്. ലെബനീസ് സ്ത്രീകള്‍ക്കു പുറമെ ആഫ്രിക്ക, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ളവരും ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എല്ലാവരും ജോലി തേടിയാണ് എത്തുന്നത്. അവസാനിക്കുന്നത് സെക്‌സ് റാക്കറ്റിന്റെ ഇരകളായും. 2016 ല്‍ മാത്രം 75 സിറിയന്‍ സ്ത്രീകളെയാണ് ഒരു വേശ്യാഗൃഹത്തില്‍ തടവുകാരായി വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. ഒടുവില്‍ സ്ത്രീകള്‍ രക്ഷപ്പെട്ടപ്പോഴാണ് വാര്‍ത്ത പുറത്തുവന്നതുതന്നെ. വേശ്യാഗൃഹം നടത്തിയ ലെബനീസ് പൗരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷവും കേസിന്റെ വിചാരണ തുടങ്ങിയുമില്ല.
വിവാഹിതരായ സ്ത്രീകള്‍ക്കുപോലും വെറുതെ വിടില്ല. വിവാഹം കഴിക്കുന്ന പുരുഷന്‍മാര്‍ തന്നെ സ്ത്രീകളെ റാക്കറ്റുകള്‍ക്കു കൈമാറുകയാണു പതിവ്. കുട്ടികളെയും നിര്‍ബന്ധിതമായി റാക്കറ്റില്‍ ഏല്‍പിക്കുന്ന പതിവുമുണ്ട്. സിറിയന്‍ അഭയാര്‍ഥികളാണ് കെണിയില്‍ വീഴുന്ന മറ്റൊരു വിഭാഗക്കാര്‍. അഭയാര്‍ഥി ക്യാംപുകളിലേക്ക് എന്നു തെറ്റിധരിപ്പിച്ച് കൂട്ടിക്കൊണ്ടുവരുന്നത് പലപ്പോഴും വേശ്യാഗൃഹങ്ങളിലേക്കായിരിക്കും. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ പോകേണ്ടിവരുന്നുവോ അവിടെയെല്ലാം അവര്‍ ചൂഷണം ചെയ്യപ്പെടുന്നു .അഭയം തേടി എത്തുന്നവരാണ് ഭൂരിഭാഗം വേശ്യാവൃത്തിയില്‍ എത്തിപ്പെടുന്നത്. ഇത്തരക്കാരെ നിലയക്കു നിര്‍ത്താതതുകാരണം നിരവധി പേരാണ് ഇത്തരം കൊണിയില്‍ വീഴുന്നത് ഭീകര സംഘടനയായ ഐഎസ് തടവുകാരായി പിടിച്ചവരുമുണ്ട്.അല്ലാതെയും എത്തിപ്പെടുന്നവര്‍ ഇവിടെയുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ പോലും ഇവര്‍ക്ക് ഇരകളായി തീരുന്നു.
Post Your Comments