Latest NewsNewsSaudi ArabiaGulfCrime

ദമ്മാമിൽ പെ​ൺ​വാ​ണി​ഭം നടത്തിയ​ മ​ല​യാ​ളി​ക​ള​ട​ക്കം ഏഴു പേ​ർ അറസ്റ്റിൽ

ദ​മ്മാം: മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പെ​ൺ​വാ​ണി​ഭ സം​ഘ​ത്തെ ദ​മ്മാ​മി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പിടികൂടി. കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ പേ​രും, ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ നാ​ല്​ സ്​​ത്രീ​ക​ളു​മാ​ണ്​ അറസ്റ്റിൽ ആയത്. സ്​​ത്രീ​ക​ളെ കൂടെ താ​മ​സി​പ്പി​ച്ച്​ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ ചെ​യ്​​തി​രു​ന്ന​ത്. പൊ​ലീ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ​ ദി​വ​സ​ങ്ങ​ൾ നീ​ണ്ട നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ സംഘം പിടിയിലായത്.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​യ നാ​ല്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ സ്​​ത്രീ​ക​ളാ​ണ്​ ഇ​വ​രോ​ടൊ​പ്പം കഴിഞ്ഞിരുന്നത്. ഇ​വി​ടെ ​നി​ന്ന്​ ഗ​ർ​ഭ നി​രോ​ധ​ന ഉ​റ​ക​ളും ഗു​ളി​ക​ക​ളും വി​ദേ​ശ​മ​ദ്യ​വും പിടിച്ചെടുത്തു. സ്​​ത്രീ​ക​ളെ വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന ആ​ളു​ക​ൾ​ക്കൊ​പ്പം വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്ക്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ മറ്റു രണ്ട് ഏ​ജ​ൻറ്റു​മാ​രി​ൽ ഒ​രാ​ൾ തന്റെ ഡ്രൈ​വ​റാ​യി ജോ​ലി ന​ൽ​കി​യ​ത്. ഈ ഏജൻറ്റിന്റെ നി​ർ​ദേ​ശ പ്ര​കാ​രം സ്​​ത്രീ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ട്​ പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ പൊ​ലീ​സ്​ എ​ത്തു​ന്ന​തും സംഘം പി​ടി​യി​ലാ​കു​ന്ന​തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button