കൊച്ചി: കോടികളാണ് ഡിജിപി ലോക്നാഥ് ബെഹ്റ വഴി ചെലവഴിച്ചതെന്നും അദ്ദേഹത്തെ പുറത്താക്കി ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്നും കോൺഗ്രസ് നേതാവ് പി.ടി തോമസ്.സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെങ്കില്‍ ബെഹ്റയെ പുറത്താക്കണം. അന്വേഷണം പ്രഖ്യാപിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
പോലീസ് വകുപ്പിൽ നിന്ന് ചുരുളഴിയുന്നത് വൻ അഴിമതിയുടെ കഥകൾ ആണ്. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറം കരാർ നൽകുന്നുവെന്ന സൂചനയാണ് സിഎജി നൽകുന്നത്.
ശബരിമലയിൽ 2017ൽ സുരക്ഷ ഉപകരണങ്ങൾ വാങ്ങിയത് ചെറിയൊരുദാഹരണം. 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാൻ സർക്കാർ നൽകിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെൽട്രോണ്‍ നൽകിയ വിശദമായ പ്രോജക്ടട് റിപ്പോർട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെൽട്രോൺ നൽകിയിരിക്കുന്നതെന്ന് കണ്ടെത്തി.
സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍ ആണെന്ന് പി ടി തോമസ് പറഞ്ഞു. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി. അദ്ദേഹം പറഞ്ഞു.
Post Your Comments