Latest NewsNewsMobile PhoneTechnology

കൊറോണ വൈറസ് : ഈ മോഡൽ സ്മാർട്ട് ഫോണിന്റെ വില കൂട്ടി ഷാവോമി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില കൂട്ടി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമി. വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും താളംതെറ്റിയെന്ന് കാട്ടി റെഡ്മി നോട്ട് 8ന്റെ 4ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പിന് മാത്രമായി 500 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 9999 രൂപയ്ക്ക് വിറ്റിരുന്ന ഫോണിന് ഇനിമുതൽ 10499 രൂപയാവും വില.

REDMI NOTE 8

Also read : ഈ നാട്ടില്‍ സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്താന്‍ പാടില്ല ; വളര്‍ത്തുനായയെ ഉടമയുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിൽ പല കമ്പനികളും ഫാക്ടറികള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. വില വര്‍ധനവ് താല്‍കാലികമാണ്. നിലവില്‍ ആമസോണ്‍ വെബ്സൈറ്റില്‍ റെഡ്മി നോട്ട് 8 സ്റ്റോക്കില്ലെന്നും ഉടന്‍ തന്നെ ഫോണ്‍ ലഭ്യമാക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button