ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോള്‍ ആം ആദ്മി തരംഗമാണ്. നിയമാ സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം കൊണ്ട് ആംആദ്മി പാര്‍ട്ടി അംഗങ്ങളായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞെന്നു റിപ്പോര്‍ട്ട്.
ഹാട്രിക് നേടി അധികാരത്തിലെത്തിയ ആം ആദ്മിയുടെ സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചതിന്റെ തെളിവാണ് ഒറ്റ ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെടുന്നു. 9871010101 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ പാര്‍ട്ടി അംഗങ്ങളാകാമെന്നും എഎപി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് എത്തിയിരിക്കുന്നത്.
ഇക്കുറി 70 ല്‍ 62 സീറ്റെന്ന ഉജ്വല വിജയമാണ് എഎപി നേടിയത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനു പിന്നാലെയാണ് രാജ്യത്തെ വികസനത്തിലേക്കു നയിക്കാന്‍ ആം ആദ്മിക്കു മാത്രമേ സാധിക്കുവെന്ന് ആഹ്വാനം ചെയ്ത് എഎപി ക്യാംപെയിന്‍ ആരംഭിച്ചത്. രാജ്യവ്യാപകമായി പിന്തുണ നേടുന്ന ഈ ക്യാംപെയിനു പാര്‍ട്ടി നല്‍കിയിരിക്കുന്ന പേര് ‘ആംആദ്മി പാര്‍ട്ടി രാഷ്ട്ര നിര്‍മാണ്‍’ എന്നാണ്.
Post Your Comments