Latest NewsNewsIndia

ട്രെയിനില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ സ്ത്രീകളടങ്ങിയ യാത്രക്കാര്‍ തല്ലികൊന്നു

പൂനെ: ട്രെയിനില്‍ ഭാര്യക്കും കുഞ്ഞിനും സീറ്റ് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ മര്‍ദ്ദിച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ് (28) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുംബൈ ലാത്തൂര്‍ബിദര്‍ എക്സ്പ്രസിലായിരുന്നു സംഭവം.

അമ്മയ്ക്കും ഭാര്യക്കും രണ്ട് വയസുള്ള മകള്‍ക്കുമൊപ്പമാണ് സാഗര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ട്രെയിന്‍ കയറിയത്. കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍പങ്കെടുക്കാനായാണ് പോയിരുന്നത്. എന്നാല്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിരക്കായതിനാല്‍ സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാന്‍ സാഗര്‍ അടുത്തിരുന്ന ഒരു സ്ത്രീയോട് അല്‍പം നീങ്ങിയിരിക്കാമോ എന്ന് ഇയാള്‍ ചോദിച്ചു.

എന്നാല്‍, ഇത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ അസഭ്യം പറയുകയും ബഹളംവച്ച് ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് ഭാര്യയുടെ മൊഴി. സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല. തുടര്‍ന്ന് ട്രെയിന്‍ ദൗന്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍. പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button