മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍ ആരോഗ്യത്തിന് എത്രമാത്രം ഗുണം ചെയ്യും എന്നറിയാമോ സൂര്യപ്രകാശത്തിന്റെയും സന്തോഷത്തിന്റെയും നിറമാണ് മഞ്ഞ. തിളക്കമുള്ള ചര്‍മവും രോഗപ്രതിരോധ ശക്തിയും ഏകാന്‍ മഞ്ഞനിറ ഭക്ഷണങ്ങള്‍ സഹായിക്കും.
മഞ്ഞനിറ ഭക്ഷ്യവസ്തുക്കളില്‍ കരോട്ടിനോയ്ഡുകളും ബയോഫ്‌ലവനോയ്ഡുകളും ധാരാളം ഉണ്ട്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് രോഗങ്ങളെ അകറ്റുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഇവ സഹായിക്കുന്നു.
മഞ്ഞ നിറഭക്ഷണങ്ങളിലെ ബയോഫ്‌ലേവനോയ്ഡുകളെ ജീവകം പി എന്നു വിളിക്കുന്നു. ഇവ ജീവകം സി യെ വിഘടിപ്പിക്കാന്‍ സഹായിക്കുകയും ചര്‍മത്തെ പുതുമയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്നു. ചര്‍മത്തെ ചെറുപ്പമുള്ളതാക്കുന്നു.
മഞ്ഞ നിറത്തിലുള്ള കാപ്‌സിക്കം, പൈനാപ്പിള്‍ ഇവയില്‍ ധാരാളം പൊട്ടാസ്യം ഉണ്ട്. നാരങ്ങ, മാങ്ങ ഇവയിലാകട്ടെ ജീവകം സി ധാരാളം ഉണ്ട്. ഇത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ദന്താരോഗ്യത്തിനും ജീവകം സി മികച്ചതാണ്.
മഞ്ഞ നിറത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാഴപ്പഴം, പൈനാപ്പിള്‍, മഞ്ഞ കാപ്‌സിക്കം, നാരങ്ങ, മാങ്ങ ഇവയെല്ലാം മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങളാണ്.
വാഴപ്പഴത്തിന് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പൈനാപ്പിള്‍ ദഹനത്തിനു സഹായിക്കുന്നു. ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. മഞ്ഞ നിറ കാപ്‌സിക്കത്തില്‍ നാരുകള്‍, ഫോളേറ്റ്, അയണ്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവ ധാരാളം ഉണ്ട്. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും കിഡ്‌നി സ്റ്റോണ്‍ വരാതെ തടയാനും നാരങ്ങ സഹായിക്കും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മാമ്പഴം സഹായിക്കും. തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ ഇവ തടയാന്‍ സഹായിക്കും. സീസാന്തിന്‍ ധാരാളം അടങ്ങിയ മാമ്പഴം ഏറ്റവും ആരോഗ്യകരമായ ഒരു ഫലവര്‍ഗമാണ്.
Post Your Comments