പ്രീമിയം സ്മാര്‍ട്ഫോണുകളിലൊന്നായ റെഡ്മി കെ20 പ്രോയുടെ ചൈനയിൽ അവസാനിപ്പിക്കാനൊരുങ്ങി ഷവോമി. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എംഐ 9ടി എന്ന പേരിലാണ് ഷാവോമിയുടെ റെഡ്മി കെ20 പ്രോ ഇവിടെ വിപണിയിൽ എത്തിയിരുന്നത്. അതില്‍ നിന്നും ചുവട് മാറ്റി അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് കെ30 പ്രോ വിപണിയിലെത്തുക. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എംഎഎച്ച് ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ പ്രതീക്ഷിക്കാം.
റെഡ്മി കെ20 പ്രോയുടെ ഉൽപാദനം ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോർട്ട്. ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്ലേ സ്നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം കെ20 പ്രോയുടെ പ്രത്യേകതകളാണ്. 24999 രൂപ മുതലാണ് ഇവിടെ ഫോണിന്റെ വില.
Post Your Comments