UAELatest NewsNewsGulf

ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ

ദുബായ്•രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് അടുത്തിടെ പരാജയപ്പെടുത്തി. 35.8 ദശലക്ഷം ദിർഹം (ഏകദേശം 69 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 5,656 കിലോഗ്രാം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.

പുലെ 2 എന്ന് വിളിക്കപ്പെടുന്ന വൻ ഓപ്പറേഷന് പിന്നിൽ പ്രവര്‍ത്തിച്ച മയക്കുമരുന്ന് വിരുദ്ധ സംഘത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ നേരില്‍ കണ്ടു അഭിനന്ദിച്ചു.

സംഘത്തിന്റെ തലവൻ ഉൾപ്പെടെ നാല് കള്ളക്കടത്തുകാരെയും ( എല്ലാവരും അറബ് വംശജരാണ്) അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് മജ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്തില്‍ വളരെ പരിചയസമ്പന്നരായ ഒരു അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമാണെന്ന് അവരെന്ന് കരുതുന്നു.

യുറേഷ്യൻ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്തുകാരിൽ ഒരാളായിട്ടാണ് സംഘത്തിന്റെ തലവനെ പരിഗണിക്കുന്നതെന്നും മജ് ജനറൽ അൽ മാരി പറഞ്ഞു.

മറ്റൊരു അറബ് രാജ്യത്തേക്ക് മയക്കുമരുന്ന് വീണ്ടും കയറ്റുമതി ചെയ്യാൻ അവർ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

ജെബൽ അലി തുറമുഖത്ത് ഇലക്ട്രിക് കേബിളുകള്‍ നിറച്ച കണ്ടയ്നറുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

https://www.instagram.com/p/B8dLOFKnRLM/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button