
ബംഗളൂരു: കോണ്‍ഗ്രസിന് പുതിയ ഉണര്‍വേകാന്‍ വിശദമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലി രംഗത്ത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അപ്പാടെ ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് മാറ്റപ്പെട്ടത് മൂലമാണ് പാര്‍ട്ടിക്ക് ഇത്തരമൊരു പരാജയം സംഭവിച്ചത്. ഇതിനേക്കുറിച്ച് പാര്‍ട്ടി വളരെ ഗൗരവമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. പാര്‍ട്ടിയെ എല്ലാ അര്‍ഥത്തിലും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് ഇനി നോക്കേണ്ടത്. ഒന്നോ രണ്ടോ നേതാക്കന്മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനുത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments