പത്തനംതിട്ട ∙ ടിപ്പർ ലോറി വഴിയാത്രക്കാരുടെ മുകളിലേക്ക് മറിഞ്ഞ രണ്ടു സംഭവങ്ങളിലായി രണ്ടു മരണം. റാന്നി കിളിയാനിക്കൽ സ്വദേശി സുരേഷ് കുമാറും (50) എഴുമറ്റുർ സ്വദേശി അനി (53) യുമാണ് മരിച്ചത്. കിളിയാനിക്കലിൽ വച്ചാണ് അപകടം ഉണ്ടായത്. വയറിങ് തൊഴിലാളിയായ സുരേഷ് രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് അപകടം.
ലോഡിങ് തൊഴിലാളിയായ അനി പെരുമ്പട്ടിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടമറിഞ്ഞ് ഓടിയെത്തിയവർ ഡ്രൈവർ മാത്രമേയുള്ളുവെന്ന് കരുതി ഡ്രൈവറെ രക്ഷിച്ചു ആശുപത്രിയിലാക്കി. പിന്നീട് ഡ്രൈവറാണ് ഒരു വഴിയാത്രക്കാരൻ അടിയിൽപ്പെട്ടതായി ഡ്രൈവർ പറയുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടിപ്പർ ഉയർത്തിയപ്പോഴാണ് അനിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments