Latest NewsIndia

കൊറോണ വൈറസ് ബാധയെന്ന് സംശയം; മറ്റാര്‍ക്കും രോഗം വരാതിരിക്കാൻ മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ചിറ്റൂരില്‍ 54 കാരനാണ് തെറ്റിദ്ധാരണയെ തുടര്‍ന്ന് ജീവനൊടുക്കിയത്.വൈറസ് ബാധയുണ്ടോയെന്ന് ഇയാള്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയിരുന്നു. വൈറസ് ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നിലുണ്ടെന്ന് തെറ്റിദ്ധരിച്ച ഇയാള്‍ ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ജീവനൊടുക്കിയത്.അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1112 ആയി.

കെജ്‌രിവാളിന്റെ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്ന് പാക് മീഡിയ പ്രചരിപ്പിക്കുമ്പോൾ ലോകം ആ സത്യം മനസ്സിലാക്കുന്നു; ആം ആദ്മി ലക്ഷ്യം വെച്ചത് കോൺഗ്രസ് മുക്ത തലസ്ഥാനം

രോഗം ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം ചൈനയില്‍ മരിച്ചത്. 99 പേരാണ്. 99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്ള്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button