മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് 341 പോയിന്റ് ഉയർന്ന് 41557ലും നിഫ്റ്റി 104 പോയിന്റ് ഉയർന്ന് 12212ലുമാണ് വ്യാപാരം. കൊറോണ ഭീതിയിലാണെങ്കിലും മറ്റ് ഏഷ്യന്‍ സൂചികകള്‍ നേട്ടം സ്വന്തമാക്കി. യുഎസ് വിപണി നേട്ടത്തിലാണ് അവസാനിച്ചത്.
ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഇന്റസിന്‍ഡ് ബാങ്ക്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി,യെസ് ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments