
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ 2020-21 വര്‍ഷക്കാലയളവില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളെയും ജനറല്‍ മെഡിസിന്‍ സീനിയര്‍ റസിഡന്റുമാരുടെ ഏതാനും ഒഴിവുകളിക്ക് മെഡിക്കല്‍ പി.ജി ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍ : 0483 2764056, 2765056.
Post Your Comments