വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചും പെരുമ്പാവൂർ പുത്തന്‍കുരിശ് റോഡില്‍ ചേലക്കുളം ജംഗ്ഷനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിസ് സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.
കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചും പെരുമ്പാവൂർ പുത്തന്‍കുരിശ് റോഡില്‍ ചേലക്കുളം ജംഗ്ഷനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുമായി രണ്ട് കാര്യത്തിലും അന്വേഷണം നടത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മനപൂർവ്വം ജനങ്ങളില്‍ തെറ്റിധാരണ പരത്തുന്നതിനായാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്തരക്കാർക്കെതിരെ സൈബർ സെല്ലില്‍ എഞ്ചിനീയർമാർ പരാതി നല്‍കിയതായും ജി സുധാകരന്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ വ്യാജ വാർത്തകള്‍ സൃഷ്ടിക്കുകയും ജനങ്ങളില്‍ ഭീതി പരത്തുകയും ചെയ്യുന്നവർ ഒന്ന് ഓർക്കണം അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കൂട്ടുനില്‍ക്കുന്ന സർക്കാരല്ല ഇത്. ഭീഷണിയും വ്യാജ വാർത്തകള്‍ കണ്ട് ഭയക്കുന്നവരുമല്ല. സംസ്ഥാനത്താകെ വികസന പ്രവർത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പിണറായി സർക്കാർ നടത്തുന്നത്. തെറ്റിധാരണയുണ്ടാക്കി ജനങ്ങളില്‍ ഭീതിയുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments