മോസ്‌കോ: കൊറോണ വൈറസ് ബാധിച്ച് ട്രെയിനില്‍ മരിക്കുന്നതായി അഭിനയിച്ച് യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയ സംഭവത്തില്‍ ‘പരേതന്’ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. വീഡിയോയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം നില്‍ക്കുന്ന മാസ്‌ക് ധരിച്ച ഒരു യുവാവ് പെട്ടെന്ന് വെപ്രാളപ്പെട്ട് തറയില്‍ വീണ് പിടയുന്നതായാണ് കാണുന്നത് . പേടിച്ചരണ്ട കുറച്ച് ആളുകള്‍ ആ മനുഷ്യനെ സഹായിക്കാന്‍ ശ്രമിച്ചു മുന്നോട്ട് വരുന്നു.
ഇതിനിടെ ആരോ കൊറോണ വൈറസ് എന്ന് പറയുന്നതോടെ സീൻ മാറുകയാണ്. യാത്രക്കാരെല്ലാം ഭയന്ന് പരിഭ്രാന്തരാകുകയും അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയോടുകയുമാണ്. ഓടി രക്ഷപ്പെടുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഈ രംഗങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച ബ്ലോഗര്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അഭിനയിച്ച ആളിനെ തേടി പോലീസ് എത്തുകയായിരുന്നു.ബോധപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയ ഇയാള്‍ക്ക് ശിക്ഷയും കിട്ടി.അതേസമയം, ഈ വീഡിയോ ചിത്രീകരിച്ചത് കഠിനമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് തന്റെ കക്ഷി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്ലോഗറുടെ അഭിഭാഷകന്‍ പറഞ്ഞു. കൂടാതെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ മാസ്‌കുകള്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കക്ഷിഇങ്ങനെ ചെയ്തതെന്നും ഇയാൾ വാദിച്ചു.
Post Your Comments