Latest NewsKeralaNews

രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന പോലീസ് സേനയില്‍ നടക്കുന്നത്; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: തിരുവനന്തപുരത്തെ സായുധ കാമ്പില്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സംസ്ഥാന പോലീസ് സേനയില്‍ നടക്കുന്നത്. പോലീസില്‍ ഒരു വിഭാഗം മത ഭീകരരെ സഹായിക്കുന്നുണ്ട് .ഭീകരവാദ ശക്തികളിലേക്കാണോ ആയുധങ്ങള്‍ പോയതെന്നത് പരിശോധിക്കണമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ച്‌ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദ്​

മന്ത്രിമാരേക്കാള്‍ വലിയ കൊള്ളയാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. സാധാരണ ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഉണ്ടാക്കാനുള്ള തുകപോലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വകമാറ്റി. ആഭ്യന്തര മന്ത്രി പിണറായി വിജയന് കീഴില്‍ പൊലീസ് നാഥനില്ലാ കളരിയാവുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button