ബംഗളൂരു : രാജ്യത്തിന് ഇസ്രോയില്‍ നിന്ന് ലഭിയ്ക്കാന്‍ പോകുന്നത് കോടികളുടെ വരുമാനം . ബഹിരാകാശ വ്യവസായം കൂടുതല്‍ വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒ (ഇസ്രോ) പുതിയ റോക്കറ്റ് നിര്‍മിക്കുന്നു. സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെയ്ക്കിള്‍ (SSLV) എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വഴി എല്ലാ മാസവും വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതല്‍ വരുമാനമാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ലക്ഷ്യമിടുന്നത്.
കേവലം മൂന്ന് മാസത്തെ സമയം കൊണ്ട് എസ്എസ്എല്‍വി നിര്‍മിക്കാന്‍ ഇസ്രോയ്ക്ക് സാധിക്കും. 30-35 കോടി ചെലവ് വരുന്ന റോക്കറ്റില്‍ 500 കിലോഗ്രാം വരെ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തേക്ക് എത്തിക്കാനാകും. എസ്എസ്എല്‍വിയുടെ വരവ് ഇസ്രോയുടെ വരുമാനത്തിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുന്നതില്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കും ഇസ്രോയ്ക്കുമുള്ളത്. കുറഞ്ഞ ചെലവില്‍
കാര്യക്ഷമമായി ദൗത്യം നിറവേറ്റുന്ന ഇസ്രോയുടെ സല്‍പേര് തന്നെയാണ് ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനം. ആകെ 50 തവണ വിക്ഷേപിച്ചതില്‍ 47 തവണയും വിജയിച്ച പിഎസ്എല്‍വിയുടെ പിന്‍ഗാമിയായിരിക്കും എസ്എസ്എല്‍വിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments