രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നും. മുറിയുടെ ഭിത്തിയും അവിടെയുള്ള ചിത്രങ്ങളും കറങ്ങുന്നതുപോലെ തോന്നും മുറിയാകെ ഇരുട്ടുപോലെ തോന്നിക്കും. ഓക്കാനം അനുഭവപ്പെടുന്നു. എന്താണ് ഇതിനു പിന്നിലെന്നല്ലേ
ഹൃദയമിടിപ്പില്‍ രക്തം ശരീരത്തിലെവിടെയും ചുറ്റിക്കറങ്ങുമ്പോള്‍ വേണ്ടസ്ഥാനത്ത് വേണ്ടത്ര അളവില്‍ എപ്പോഴും രക്തം എത്തിച്ചുകൊണ്ടിരിക്കണം. രക്തം തികയാതെ വന്നാല്‍ ആ അവയവം ശരിയായി പ്രവര്‍ത്തിക്കുകയില്ല. കുറെ നേരം കിടക്കുന്ന വ്യക്തി പെട്ടെന്നു ചാടി എഴുന്നേറ്റാല്‍ ഒരു നിമിഷം തലച്ചോറിലേക്ക് രക്തയോട്ടം തികയാതെ പോകാന്‍ സാധ്യതയുണ്ട്. ഇത് പ്രായമായവരില്‍ തലകറക്കം വരാന്‍ ഒരു പ്രധാനകാരണമാണ്.
സമതല ബാലന്‍സ് നിലനിര്‍ത്തുന്ന മസ്തിഷ്‌കത്തിലെ ഇരുവശത്തുമുള്ള അവയവത്തിലേക്കുള്ള രക്തയോട്ടം തികയാതെ പോകുന്നതായിരിക്കും മുറി ആകെ വട്ടത്തില്‍ കറങ്ങുന്നതായി തോന്നുന്നത്. തല ഒരു വശത്തേക്ക് കുറേ നേരം വലിച്ചു പിടിച്ചാലും മറുവശം രക്തക്കുഴല്‍ വലിഞ്ഞ് ഇങ്ങനെ സംഭവിക്കാം. ചുറ്റുപാടില്‍ ഒരു സ്ഥാനത്തെ മാത്രം സാധനങ്ങള്‍ മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നെങ്കില്‍ ഗുരുതരമാകാറില്ല.
പ്രധാന അനുബന്ധരോഗങ്ങള്‍ പ്രമേഹവും രക്താതിമര്‍ദവും ആണ്. അവ കൃത്യമായി നിയന്ത്രിക്കണം. അര്‍ശസ്സില്‍ കൂടിയും മറ്റും രക്തം നഷ്ടപ്പെട്ടാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറഞ്ഞ് ഇത് സംഭവിക്കാം. വിളര്‍ച്ചയുണ്ടെങ്കില്‍ അതിന്റെ കാരണവും കണക്കിലെടുക്കണം. കഴുത്തിലെ നട്ടെല്ലിന്റെ തേയ്മാനത്തില്‍ കൂടിയും ഇതു സംഭവിക്കാം. ശക്തമായ ഓക്കാനം വന്നാലും തലകറക്കം വരാം. കിടന്നിട്ട് എഴുന്നേല്‍ക്കുന്ന സമയത്തു ചാടി എഴുന്നേല്‍ക്കാതെ ഒന്നു രണ്ടു മിനിറ്റ് സമയം ഇരുന്നതിനുശേഷം എഴുന്നേല്‍ക്കുന്നതാണു നല്ലത്. ഒരു ന്യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ച് ഉപദേശം തേടുക.
Post Your Comments