Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പൊലീസ് സേനയുടെ നവീകരണത്തിനായി അനുവദിക്കുന്ന പണം എവിടെപ്പോകുന്നു? ബെഹ്റയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി. തോമസ്

തിരുവനന്തപുരം: നിയമസഭയിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി.ടി. തോമസ്. പൊലീസ് സേനയുടെ നവീകരണത്തിനായി അനുവദിക്കുന്ന പണം എവിടെപ്പോകുന്നുവെന്നു സർക്കാർ അന്വേഷിക്കണമെന്നും മാവോയിസ്റ്റ് മേഖലയിൽ തണ്ടർബോൾട്സ് അടക്കമുള്ള സേനാംഗങ്ങൾക്കു ക്വാർട്ടേഴ്സ് പണിയാൻ നൽകിയ തുക ഡിജിപി വകമാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് നവീകരണത്തിന്റെ പേരിൽ സംസ്ഥാനത്തു നടക്കുന്ന നിർമാണങ്ങളും വാങ്ങലുകളും അന്വേഷിക്കണം. തിരുവനന്തപുരത്ത് വഴുതക്കാട്ടെ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ നിന്നു പൊലീസുകാരെ കുടിയിറക്കിയ ശേഷം ഉന്നത ഉദ്യോഗസ്ഥർക്കായി വില്ലകൾ പണിയുകയാണ്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനെ നോക്കുകുത്തിയാക്കിയാണു നിർമാണം.

തിരുവനന്തപുരത്തെ സിബിസിഐഡി ആസ്ഥാനം, സ്പെഷൽ ബ്രാഞ്ചിന്റെ റൂറൽ‌ വിഭാഗം, വികാസ്ഭവനിലെ പൊലീസ് ക്വാർട്ടേഴ്സ്, ഇവിടുത്തെ നിർമാണങ്ങളിലെല്ലാം കുഴപ്പമാണ്. ലോക്നാഥ് ബെഹ്റ ക്രമസമാധാനത്തിന്റെ ചുമതലയേറ്റ ശേഷം പൊലീസിനു വേണ്ടി കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, വാഹനങ്ങൾ എന്നിവ വാങ്ങിയതിലും കെട്ടിട നിർമാണത്തിലും അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസിൽ വ്യാപക അഴിമതി അരങ്ങേറുകയാണ്.

ALSO READ: പിണറായി സർക്കാരിന്റെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായും പാളിയെന്ന് പ്രതിപക്ഷം

എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി കെമിക്കൽ എക്സാമിനേഷൻ ലാബിൽ വഴിവിട്ടു നിയമനം നടത്തുന്നതു പൊലീസുകാർ പ്രതികളായ കേസുകൾ അട്ടിമറിക്കാനാണെന്നും തോമസ് ആരോപിച്ചു. സ്റ്റോർ പർച്ചേസ് മാനുവൽ കാറ്റിൽപ്പറത്തിയാണ് ഈ ഇടപാടുകളെല്ലാം. കരാർ ഉറപ്പിക്കുന്നതിനു മുൻപു തന്നെ സാധനങ്ങൾ വരികയാണ്. പൊലീസ് ആസ്ഥാനത്തിനു പിന്നിലുള്ള ഒരു വീട്ടിൽ ഇതെല്ലാം സൂക്ഷിച്ചിരിക്കുകയാണ്. ഇതേക്കുറിച്ചു സിബിഐയെക്കൊണ്ടു സമഗ്രമായ അന്വേഷണം നടത്തണം. പി ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button