KeralaLatest NewsNews

മുത്തൂറ്റിലെ വനിതാ ജീവനക്കാരിയുടെ തലയിൽ മീൻവെള്ളം ഒഴിച്ച് സിഐടിയു പ്രവർത്തകർ

ഇടുക്കി: മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. …

10-12 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ അതിലൊരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ കൊണ്ടുവന്ന മീന്‍വെള്ളം തന്‍റെ തലയിലേയ്ക്ക് ഒഴിച്ചു. തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചെന്നും അനിത പറയുന്നു.

നേരത്തെ പ്രവർത്തകർ ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിരുന്നു. അതുകൊണ്ട് പൂട്ട് അറത്ത് മാറ്റിയാണ് ഓഫീസിൽ പ്രവേശിക്കാനായത്. പ്രതിഷേധങ്ങളെ തുടർന്ന് വിന്യസിച്ചിരുന്ന പൊലീസിനെ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്.അതിന് പിന്നാലെയാണ് ഇപ്പോൾ അതിക്രമം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button