Latest NewsBollywoodIndia

കൗമാരക്കാരിക്ക് പീഡനം : പ്രശസ്ത ബോളീവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്

കേസിൽ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

മുംബൈ: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. മുംബൈയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഐപിസി 354, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷഹബാസ് ഖാനെതിരെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഷഹബാസ് ഖാന്‍ ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമാണ്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ബീറ്റാല്‍ പച്ചിസി, ചന്ദ്രകാന്ത, ദി സ്വാര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ടിവി സീരിയലുകളാണ്. നിരവധി ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഷഹബാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാം സിയ കെ ലവ് കുഷ്, തെന്നാലി രാമ, ദസ്താന്‍-ഇ-മൊഹബത്ത് സലിം അനാര്‍ക്കലി തുടങ്ങിയ ടിവി ഷോകളില്‍ അദ്ദേഹം അടുത്തിടെ പങ്കെടുത്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്റെ മകനാണ് ഷഹബാസ് ഖാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button