Latest NewsNewsIndia

കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി. ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹം ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഭരണഘടന പോലും തകര്‍ക്കപ്പെടും. അനീതിയാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചത് തെറ്റല്ല ജനാധിപത്യത്തില്‍ തെറ്റുകള്‍ക്ക് നേരം ശബ്ദമുയര്‍ത്തുന്നത് കുറ്റമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also read : ആലിംഗനം ചെയ്യൂ, വെറുക്കരുത്; പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച്  ഹഗ്ഗ് ഡേയില്‍ ട്രോളുമായി കോൺഗ്രസ്

രാജ്യത്ത് നടപ്പിലാക്കുന്ന നിയമം ഒരു വിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അത് ഭരണഘടനയെത്തന്നെ തകര്‍ക്കുന്നതാണ്, അതിനാൽ നിങ്ങളെല്ലാവരും ജാഗരൂഗരാവണം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസും ഭരണകൂടവും അതിക്രമം അഴിച്ചുവിട്ട ബിജ്‌നോറിലും മീററ്റിലം മുസാഫര്‍നഗറിലും ലഖ്‌നൗവിലും വാരാണസിയിലും താന്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിശകലനം ചെയ്തു. അനീതിയാണ് അവിടെ നടന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും നിലകൊണ്ടിരുന്നുവെന്നും . നീതി നടപ്പിലാവുന്നത് വരെ അത് ഇനിയും തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അസംഗഡിലായിരുന്നു പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് സന്ദര്‍ശനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button