തൃശ്ശൂര്‍: നിരക്ക് കൂട്ടിയില്ല.. പക്ഷേ സൗജന്യ കോളുകളും ഡേറ്റയും വെട്ടിച്ചുരുക്കി,. പുതിയ പ്ലാന്‍ അവതരിപ്പിച്ച ബിഎസ്എന്‍എല്‍. ചില പ്ലാനുകളില്‍ സൗജന്യ കോളുകള്‍, പ്രതിദിന നിശ്ചിത ഡേറ്റ എന്നിവയ്ക്ക് ഉണ്ടായിരുന്ന കാലാവധിയാണ് കുറച്ചത്. ചെറിയ തോതിലുള്ള കുറവാണ് വരുത്തിയതെങ്കിലും അതിലൂടെ വരുമാനവര്‍ധന ഉണ്ടാവുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Read Also : ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ വീണ്ടുമൊരു ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍
153 രൂപയുടെ പ്ലാനില്‍ മുമ്പ് 24 ദിവസം സൗജന്യമായിരുന്നത് 21 ആക്കി കുറച്ചു. എന്നാല്‍, ഈ പ്ലാന്‍ മൂന്ന് മാസം റീച്ചാര്‍ജ് ചെയ്തില്ലെങ്കിലും ആക്ടീവ് ആയി നില്‍ക്കും. ഒരു ദിവസം 250 മിനിറ്റ് കോള്‍ സമയവും 1.5 ജി.ബി.ഡേറ്റയും 100 എസ്.എം.എസും ഈ പ്ലാനില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 186 -ന്റെ പ്ലാനിന്റെ സൗജന്യ ദിവസങ്ങള്‍ 28-ല്‍ നിന്ന് 24 ആക്കിയാണ് കുറച്ചത്. 446 രൂപയുടെ പ്ലാനില്‍ ഉണ്ടായിരുന്ന 84 ദിവസത്തെ സൗജന്യം 75 ലേക്ക് കുറച്ചു. എന്നാല്‍, ആറുമാസം വരെ ഈ പ്ലാന്‍ നിലനില്‍ക്കും. 666 -ന്റെ പ്ലാനില്‍ ഉണ്ടായിരുന്ന 132 ദിവസം എന്നത് 120-ലേക്ക് കുറച്ചു. ദിവസങ്ങള്‍ കുറച്ചതിനൊപ്പം പുതിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments