
ഉപയോക്താക്കളെ ഒപ്പം നിര്‍ത്താന്‍ വീണ്ടുമൊരു ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍. കഴിഞ്ഞ മാസം വരിക്കാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ വീതം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇപ്പോള്‍ എസ്എംഎസുകള്‍ക്കും പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പറില്‍ നിന്നും അയക്കുന്ന ഓരോ എസ്എംഎസിനും 6 പൈസയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Also read : സിബിഎസ്ഇയില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
ഇനി വരിക്കാർക്ക് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുവാൻ ആക്റ്റ് 6 പൈസ’ എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. ശേഷം നിങ്ങൾക്ക് ഓരോ എസ്എംഎസിനൊപ്പം ആറ് പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയ്ക്കായി 2019 ഡിസംബര്‍ 31 വരെ ഈ ഓഫർ ലഭ്യമായിരിക്കും. ഓരോ അഞ്ച് മിനിറ്റിനും 6 പൈസ നല്‍കുന്ന ഓഫറിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനെ തുടർന്നാണ് എസ്എംഎസിനും ക്യാഷ് ബാക്ക് ഓഫർ അവതരിപ്പിച്ചത്.
അതേസമയം ബിഎസ്എൻഎൽ മുംബൈയിലും,ഡൽഹിയിലും,ബിഎസ്എന്‍എല്‍ സൗജന്യ കോളുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എംടിഎന്‍എല്‍ നമ്പറിലേക്ക് സൗജന്യ കോള്‍ സൗകര്യമുള്ള. 429 രൂപ, 485 രൂപ, 666 രൂപ എന്നി മൂന്ന് പ്ലാനുകളാണ് അവതരിപ്പിച്ചത്.
Post Your Comments