
വാരണാസി•വാരണാസിയിലെ സഞ്ജയ് നഗർ കോളനിയില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട യുവതി മൂന്ന് നിലയുള്ള വീട്ടിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
വീട്ടിലെ അന്തേവാസികൾ വേശ്യാവൃത്തിയിലും പെണ്‍വാണിഭത്തിലും ഏര്‍പ്പെടുന്നുവെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് വരുന്നതുവരെ അഞ്ച് പേരെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് നാട്ടുകാര്‍ തടഞ്ഞതായി പറയപ്പെടുന്നു.
വീടിനകത്തും പരിസരത്തും നടത്തിയ തിരച്ചിലിനിടെ വീട്ടുപരിസരത്ത് സ്ത്രീ നിലത്ത് കിടക്കുന്നതായി പോലീസ് സംഘം കണ്ടെത്തി. അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. – ”മുതിർന്ന പോലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രഭാകർ ചൗധരി പറഞ്ഞു.
പോലീസിൽ നിന്ന് രക്ഷപ്പെടാനായി അവർ മേൽക്കൂരയിലേക്ക് ഓടിക്കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. അവര്‍ക്ക് ഏകദേശം 28 വയസ്സായിരുന്നു, ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രക്ഷപ്പെടാനായി മറ്റൊരു സ്ത്രീയും മേൽക്കൂരയിൽ നിന്ന് ചാടിയെങ്കിലും തൊട്ടടുത്ത കെട്ടിടത്തിന്റെ മേൽക്കൂരയിൽ വീണ് നിസാര പരിക്കോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ യുവതിയെയും മറ്റ് രണ്ട് പുരുഷന്മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരിടത്ത് താമസിക്കുന്ന വീടിന്റെ ഉടമയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
പഹാഡിയ പ്രദേശത്തെ സഞ്ജയ് നഗർ കോളനിയിലെ മൂന്ന് നിലകളുള്ള വീട്ടിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏതാനും വാടകക്കാർ താമസിച്ചിരുന്നു.
എല്ലാ വൈകുന്നേരവും വ്യത്യസ്ത പുരുഷന്മാർ വീട് സന്ദർശിക്കാറുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വീട് സന്ദർശിക്കുന്നവരുടെ പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്ന് തോന്നി. വീട്ടിൽ പെണ്‍വാണിഭം നടത്തുകയാണെന്ന് അവർ സംശയിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.
വീട്ടിൽ നിന്ന് ചില വസ്തുക്കൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട രേഖകളും കെട്ടിടത്തിൽ നിന്ന് പോലീസ് കണ്ടെത്തി.
ചില വിദേശികളും സ്ഥലം സന്ദർശിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്എൻഎസ്പി പറഞ്ഞു.
മരിച്ച യുവതിയെ തിരിച്ചറിയാന്‍ ശ്രമിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments