ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോൾ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 62 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ഷാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല. മണ്ഡലത്തില്‍ ആം ആദ്മിയുടെ അമാനുത്തുള്ള ഖാന്‍ ആണ് വിജയിച്ചത്.
ബി.ജെ.പിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തിയാണ് എ.എപിയുടെ അമാനത്തുള്ള ഖാന്‍ വിജയം നേടിയത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്‍റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു. ഇവിടെ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകളുടെ എണ്ണമാണ് ശ്രദ്ധേയമാകുന്നത്.
മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ബാഗില്‍ വന്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 47 വോട്ടുകള്‍ മാത്രമാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചതെന്ന് ഒരു ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു . ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്‌ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയില്‍ മത്സരിച്ചത്.
Post Your Comments