ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി കലിഖോ പൂളിന്റെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഇംഗ്ലണ്ട് സസക്‌സിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കലിഖോ പൂളിന്റെ മകനായ ഷുബാന്‍സോ പൂളിന്റെ മൃതദേഹം കണ്ടെത്തിയത്. കലിഖോ പൂളിന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകനാണ് ഷുബാന്‍സോ പൂള്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷനുമായി ബന്ധപ്പെട്ടു വരികയാണ് ഷുബാന്‍സോ പൂളിന്റെ ബന്ധുക്കള്‍.
2016ല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കലിഖോ പൂളിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.അരുണാചല്‍ പ്രദേശില്‍ ആക്ടിങ് മുഖ്യമന്ത്രിയായിരുന്നു കലിഖോ പൂള്‍. 2016ല്‍ ഒരു ചെറിയ ഇടവേളയിലാണ് കലിഖോ പൂള്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ ചലനങ്ങള്‍ക്ക് ശേഷം 2016 ഫെബ്രുവരിയിലാണ് കലിഖോ പൂള്‍ മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ജൂലൈയില്‍ അദ്ദേഹം രാജിവെച്ചു.
തുടര്‍ന്ന് ഒരു മാസം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കലിഖോ പൂളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ചുതവണയാണ് ഹയുലിയാങ്ങ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments