മുംബൈ : കഴിഞ്ഞ രണ്ടു ദിവസത്തെ നഷ്ടങ്ങളിൽ നിന്നും കയറി മൂന്നാം ദിനം ഓഹരി വിപണിനേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 236.52 പോയിന്റ് ഉയർന്ന് 41,216.14ലിലും നിഫ്റ്റി 76.40 പോയിന്റ് ഉയർന്ന് 2,170.90ലുമാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1372 ഓഹരികള്‍ നഷ്ടത്തിലും 1094 ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 189 ഓഹരികള്‍ മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സ്മോള്‍ ക്യാപ് 0.18ശതമാനം നഷ്ടത്തിലുമാണ്
ഗെയില്‍, ജെഎസ്ഡബ്ല്യു, ഭാരതി ഇന്‍ഫ്രടെല്‍, എന്‍ടിപിസി, മാരുതി സുസുകി തുടങ്ങിയ
ഓഹരികൾ നേട്ടത്തിലും യെസ് ബാങ്ക്, ബ്രിട്ടാനിയ, ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരവും തുടങ്ങിയത്. സെൻസെക്സ് 417 പോയിന്റ് ഉയർന്ന് 41397ലും നിഫ്റ്റി 122 പോയിന്റ് ഉയർന്ന് 12153ലുമായിരുന്നു വ്യാപാരം. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.കൊറോണ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചില്ല.
Post Your Comments