ലാപ്പ്ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി ഷവോമിയും , ഷവോമിയുടെ ലാപ്പ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
ഷവോമിയിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തയാര്‍ജിച്ചത് സ്മാര്‍ട്ട്‌ഫോണുകളിലൂടെയാണ്. എന്നാല്‍, കളംമാറ്റത്തിന് ഷവോമി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചൈനയില്‍ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച റെഡ്മി നോട്ട്ബുക്ക് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഉല്‍പന്നം ഇന്ത്യയില്‍ പുറത്തിറക്കുന്നുവെന്ന മുഖവുരയോടെ ഷവോമി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടീസര്‍ വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വീഡിയോയിലെ ഷവോമി ഉല്‍പന്നം ലാപ്‌ടോപ്പാണെന്നാണ് ടെക് വിദഗ്ധരുടെ നിഗമനം.
എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പത്തിലാണ് ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തുന്നത്. നേരത്തെ തന്നെ പുതിയ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഷവോമി സൂചന നല്‍കിയിരുന്നു.
Post Your Comments