കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കടവില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ തൂങ്ങി മരിച്ചസംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സിഐ പി.കെ. പത്മരാജന്‍, എസ്ഐ ഇ.ആര്‍. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നോട്ടുബുക്കില്‍ നിന്നും ചീന്തിയെടുത്ത തുണ്ടുകടലാസില്‍ തെറ്റുചെയ്തവര്‍ക്ക് മാപ്പില്ല എന്നെഴുതിയ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
Read also : നാടിനെ നടുക്കിയ ആ നാല് പേരുടെ മരണം പുറംലോകം അറിഞ്ഞത് സഹപ്രവര്‍ത്തകന്‍ വഴി
കെട്ടിടങ്ങളുടെ ഡിസൈന്‍ വര്‍ക്ക് തൊഴിലാളിയായ തൈപ്പറമ്പത്ത് വിനോദ് (44), ഇയാളുടെ ഭാര്യയും നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയുമായ രമ (38), ഇവരുടെ മകളും കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ നയന (16), മകനും പുല്ലൂറ്റ് ചാപ്പാറ ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയുമായ നീരജ് (ഒന്പത്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കുടുംബത്തിലെ അംഗങ്ങള്‍ പലമുറികളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മറ്റുള്ളവരെ കൊലപ്പെടുത്തിയശേഷം കുടുംബനാഥന്‍ ആത്മഹത്യ ചെയ്തതാകാം എന്ന സംശയത്തിലാണ് പോലീസ്. എല്ലാവരോടും മാപ്പ്, തെറ്റുചെയ്തവര്‍ക്ക് മാപ്പില്ല.
എന്ന ചുരുങ്ങിയ വാക്കുകളിലാണ് ആത്മഹത്യാ കുറിപ്പ്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചിരിക്കാന്‍ സാധ്യത. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയായ രമ കടപ്പൂട്ടി പോയതെന്ന് സമീപത്തെ കടക്കാര്‍ പോലീസിന് നല്‍കിയ വിവരം. മൃതദേഹങ്ങളെല്ലാം അഴുകിതുടങ്ങിയ നിലയിലായിരുന്നു.
Post Your Comments