ന്യൂഡല്‍ഹി : ‘ടുക്‌ഡെ ടുക്‌ഡെ’ ഗ്യാങ് എന്ന ഒരു സംഘടനയും രാജ്യത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.ലോക്‌സഭയില്‍ ജസ്ബീര്‍സിങ് ഗില്‍, വിന്‍സെന്റ് എച്ച്. പാല എന്നീ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിനോ ഏജന്‍സികള്‍ക്കോ വിവരമില്ലെന്ന് കിഷന്‍ റെഡ്ഡി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയ യോഗങ്ങളിലെല്ലാം ആരോപിക്കുന്നതാണ് ‘ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്’ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത്. പൗരത്വ ഭേദഗതിയിലും ജാമിയ മിലിയയിലും ജെഎന്‍യു വിലുമെല്ലാം ടുക്‌ഡെ ടുക്‌ഡെ ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ രാജ്യത്തെ തകര്‍ക്കുന്നവരാണെന്നും പ്രസംഗിച്ച് നടന്നിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ അടി കിട്ടിയപ്പോള്‍ തന്നെ എല്ലാം മാറ്റി തുടങ്ങിയിരിക്കുന്നു.
രാജ്യത്ത് ‘ടുക്‌ഡെ ടുക്‌ഡെ’ ഗ്യാങ് എന്ന ഒരു സംഘടനയും ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ എഴുതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം വിവരാവകാശ പ്രകാരം ആഭ്യന്തര വകുപ്പും ഇതേ മറുപടി നല്‍കിയിരുന്നു. അതിനു ശേഷവും കോണ്‍ഗ്രസും ആം ആദ്മിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇവരെ സഹായിക്കുകയാണെന്നു ഡല്‍ഹി തെരഞ്ഞെടുപ്പിലടക്കം ബിജെപി ആരോപിച്ചിരുന്നു.
Post Your Comments