KeralaLatest NewsNews

”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു” : സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും ജീവിതത്തിലേക്ക് കടന്നത് താളപ്പെരുമയില്‍

തൃശൂര്‍: ”കല്യാണം പൂരപ്പറമ്പ് ആക്കി മാറ്റി കല്യാണ ചെക്കനും പെണ്ണും പൊളിച്ചു”. ഇത് സഖില്‍ സുരേഷും ലക്ഷ്മി ജോഷിയും . ഇവരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. അതിനൊരു കാരണമുണ്ട് കല്യാണം കൊഴുപ്പിയ്ക്കാന്‍ കൊണ്ടുവന്ന ശിങ്കാരി മേളം ഏറ്റെടുത്ത് വരന്‍ സഖില്‍ ഒപ്പം വധുവും ചേര്‍ന്നു. ഇതോടെ കല്യാണം അടി പൊളി. വിവാഹദിനത്തില്‍ പലതരം ആഘോഷങ്ങള്‍ കണ്ടുകാണും. എന്നാല്‍ ഈ വിഡിയോ കണ്ടപ്പോള്‍ വിവാഹമാണോ പൂരമാണോ എന്ന സംശയത്തോടെ വൈറലാകുകയാണ്. വരനും വധുവും ആടി തകര്‍ക്കുന്നു.

പുറത്തെ വേദിയില്‍ ‘പൊന്നന്‍സ് ബ്ലൂ മാജിക്കി’ന്റെ ശിങ്കാരി മേളം ആസ്വദിച്ചു നില്‍ക്കുന്ന വരനും വധുവും. മേളക്കാരില്‍ ഒരാള്‍ വന്നു വിളിച്ചപ്പോള്‍ കോട്ടും കണ്ണടയും മാറ്റി വരന്‍ വേദിയിലേക്ക് കയറി. ഒന്നു കൊട്ടി തിരിച്ചു വരും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ശിങ്കാരി മേളത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വരന്‍ കൊട്ടിക്കയറി. പിന്നെ വധുവിനെ വേദിയിലേക്ക് െകാണ്ടു വന്ന് ഇലത്താളം കയ്യില്‍ കൊടുത്തു. അതോടെ താളം മുറുകി. പിന്നെ ആഘോഷം അടിപൊളിയായി. മേളക്കാരുടെ ശൈലിയില്‍ ചുവടുകളുമായി ഇരുവരും പൊന്നന്‍ ബ്ലൂ മാജിക് ടീമിനൊപ്പം കസറി.

സഖില്‍ സുരേഷും ലക്ഷ്മി ജോഷിയുമാണ് താരങ്ങളായത്. ഇവരുടെ വിവാഹ ദിനത്തിലെ ആഘോഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button