തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറിയതായി അറിവില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചിട്ടുണ്ടാകാമെന്നും സിപിഐയ്ക്കു പാവപ്പെട്ട സഖാക്കള്‍ നല്‍കുന്ന വിവരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയം ബിജെപിയുടെ തകര്‍ച്ചയുടെ സൂചനയാണെന്നും ബിജെപി എത്ര ശ്രമിച്ചിട്ടും ജനങ്ങള്‍ ആം ആദ്മിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments