റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. തന്‍റെ മോശം ആരോഗ്യമാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.
അടുത്ത കാലത്താണ് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് പെലെ വിധേയനായത്. അതിന് ശേഷം പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാനാകില്ല. ‘ഒരുകാലത്ത് ഫുട്ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല. അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിന്‍റെ കാരണമെന്നും എഡീഞ്ഞോ പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79 കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്.
Post Your Comments