മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു സെല്ലില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ ഒരുമിച്ച് ജയില്‍ ചാടി. കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയില്‍ ചാടിയത്. അഹമ്മദ് നഗറിലെ കര്‍ജത്ത് സബ് ജയിലിലാണ് സെല്ലിന്റെ വെന്റിലേഷന്റെ കമ്പികള്‍ അറുത്ത് മാറ്റി പ്രതികള്‍ രക്ഷപ്പെട്ടത്.
കൊലപാതക്കേസിലെ പ്രതിയായ മഹാദേവ് റാവത്ത്, ബലാത്സംഗക്കേസിലെ പ്രതിയായ ജഗ്താപ്,ആയുധം കൈവശം കേസില്‍ അറസ്റ്റിലായ ജ്ഞാനേശ്വര്‍, സ്ഥിരം കുറ്റവാളികളായ അക്ഷയ് റാവത്ത്, മോഹന്‍ ബോറെ എന്നിവരാണ് ജയില്‍ ചാടിയത്. 15 പേര്‍ താമസിച്ചിരുന്ന സെല്ലില്‍ ഇവര്‍ക്കൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ജയില്‍ ചാട്ടത്തിന് പ്രതികള്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്റെ കേസ് കോടതി പരിഗണിക്കുന്നതിനാല്‍ ഒപ്പം പോയില്ലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Post Your Comments