Latest NewsNewsFootballInternational

ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകന്റെ വെളിപ്പെടുത്തല്‍; വിഷാദ രേഗത്തിലേയ്ക്ക് പെലെയെ തള്ളിവിട്ട കാരണം ഇങ്ങനെ

റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ വിഷാദരോഗിയായി മാറിയെന്ന് മകൻ എഡീഞ്ഞോ. അദ്ദേഹത്തെ വിഷാദ രേഗത്തിലേയ്ക്ക് തള്ളിവിട്ടതിനുകാരണം മോശം ആരോഗ്യസ്ഥിതിയാണെന്ന് എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പെലെ തീര്‍ത്തും ഏകാകിയായി മാറിയെന്നും എഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

ഈയടുത്താണ് അദ്ദേഹത്തിന്റെ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതോടെ പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാതെയും വന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. ‘ഒരുകാലത്ത് രാജാവായിരുന്നു പെലെ. ഫുട്‌ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല. അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിലേക്ക് നയിച്ചത്.’ എഡീഞ്ഞോ പറയുന്നു.

ALSO READ: ഡൽഹി തെരഞ്ഞെടുപ്പ്: ഏ​ഴു ശ​ത​മാ​നത്തിൽ അ​ധി​കം വോ​ട്ടു വി​ഹി​തം വർധിപ്പിച്ച് ബി​ജെപി; ആപ്പ് മുന്നേറുമ്പോഴും വോട്ടു ശതമാനത്തിൽ കുറവ്

ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടര്‍ന്ന് 2014-ല്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഡയാലിസിസിനായി ഐസിയുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു പെലെയുടെ ജീവിതം. മൂന്നു ലോകകപ്പുകള്‍ നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തില്‍ പങ്കാളിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button