Latest NewsIndiaNews

ഡല്‍ഹി ; കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി ; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് ദില്ലി അധ്യക്ഷന്‍

ദില്ലി: തുടര്‍ച്ചയായി മൂന്നാം തവണയും ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോള്‍ ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായിരിക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കാണാനാവുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് ദില്ലി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രംഗത്ത് വന്നു.

നാണം കെട്ട തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും ഒരിടത്തും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് വന്‍ തിരിച്ചടിയായി. പാര്‍ട്ടിയുടെ പ്രകടനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സുഭാഷ് ചോപ്ര പറഞ്ഞു. തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യുമെന്നും ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയാന്‍ കാരണമെന്നും സുഭാഷ് ചോപ്ര അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button